നമുക്ക് അറിയാവുന്നതാണ് വലിയ ഫയലുകൾ കംബ്രസ്
ചെയ്ത് ആർച്ചീവ് ആക്കി അതിന്റ്റെ സൈസ് കുറക്കുന്നത്. ഇത് കൂടുതലും അപ്ലോഡിങ്
എളുപ്പമാക്കാന് വേണ്ടിയാണ് നാം ചെയ്യുന്നത്. ഇതു പോലെ വീഡിയോകളും കംബ്രസ് ചെയ്യാൻ കഴിഞ്ഞാലോ...
നല്ല ക്വാളിറ്റിയുള്ള വീഡിയോകളുടെ സൈസ്
സ്വാഭാവികമായും കൂടുതലായായിരിക്കും. ഇത്തരം വീഡിയോകൾ യൂട്യൂബിലോ മറ്റു സോഷ്യൽ
നെറ്റ് വർക്കിങ് സൈറ്റുകളിലോ അപ്ലോഡ് ചെയ്യണമെന്കിൽ നമ്മുടെ ഇന്റ്റെർനെറ്റും
സമയവുമെല്ലാം അധികം ഉപയോഗിക്കേണ്ടി വരും. മാത്രമല്ല പുവർ നെറ്റ് വർക്കിൽ ഇത്
സാധ്യവുമല്ല.
എന്കിലിതാ വീഡിയോകൾ കംബ്രസ് ചെയ്യാൻ ഒരു വിൻഡോസ്
സോഫ്റ്റ് വെയർ..ഹാൻഡ് ബ്രേക്ക്(HandBrake). ഇത് ഉപയോഗിച്ച് വീഡിയോകളുടെ ക്വാളിറ്റി
നിലനിർത്തിക്കൊണ്ട് തന്നെ നിങ്ങൾക്ക് അതിന്റ്റെ സൈസ് കുറക്കാവുന്നതാണ്. ഏകദേശം
വീഡിയോയുടെ ഒറിജിനൽ സേസിന്റ്റെ 10 ശതമാനമാക്കി സേസ് കുറക്കാവുന്നാണ്. ഹാൻഡ്
ബ്രേക്ക് ഒരു വീഡിയോ കൺവെർട്ടർ ആണ്. ഇതിൻറ്റെ ഔട്ട്പുട്ടായി MP4 ,MKV ഫോർമാറ്റുകൾ ലഭ്യമാണ്. ഈ സോഫ്റ്റ് വയർ കൊണ്ട്
നിങ്ങളുടെ വീഡിയോകൾക്ക് സബ്റ്റൈറ്റിൽസ് കൊടുക്കവാനും സാധിക്കും. മാത്രമല്ല പുതിയ ഓഡിയോ
ട്രാക്ക് ആഡ് ചെയ്യാനും ഇത് സഹായിക്കും.
വീഡിയോകളുടെ സൈസ് കുറയ്ക്കാൻ ആദ്യം ഹാൻഡ്
ബ്രേക്കിൽ സോർസ്(source) ഫൈൽ എന്നിടത്ത് ഒറിജിനൽ വീഡിയോ ഓപ്പെൺ ചെയ്യുക.
എന്നിട്ട് ഔട്ട്പുട്ട് സെറ്റ് ചെയ്യുക. അതിനു ശേഷം Start ബട്ടൻ പ്രസ് ചെയ്യുക...അപ്പോൾ വീഡിയോ കൺവർട്ട് ചെയ്ത് തുടങ്ങും
ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് കൊണ്ട് മൾട്ടി ഓഡിയോ അതുപോലെ തന്നെ
മൾട്ടി സബ്റ്റൈറ്റിൽ വീഡിയോകൾ നിർമിക്കാവുന്നതാണ്. ഈ സോഫ്റ്റ് വയർ ഡൌൺലോഡ് ചെയ്യാൻ
ww.handbrake.fr സന്ദർശിക്കുക...
![](file:///C:/Users/SARTAJ~1/AppData/Local/Temp/msohtmlclip1/01/clip_image004.jpg)
0 on: "Compress videos without changing the Quality"